Friday, September 29, 2006

ഇത്തിരി വേദന

അഗാധമായൊരു പാപം ഏറ്റുപറയാന്‍ വേണ്ടിയാണ്‌
ഞാനിങ്ങനെ നില്‍ക്കുന്നത്‌

ഇതാ ഈ പുസ്തകം തുറക്കൂ...
ഈ താളിലെ ചിത്രം നോക്കൂ...

നഗ്‌നകളായ പെണ്ണുങ്ങളുടെ ഒരു കൂമ്പാരം...
ഓഷ്‌വിറ്റ്‌സിലെയും ട്രെംബ്ളിങ്കയിലെയും
ചൂളകളില്‍ നിന്നു പുറത്തെടുത്ത
ജൂതപ്പെണ്ണുങ്ങളാണ്‌ ഇവര്‍.

ഞാന്‍ ഈ ചിത്രം നോക്കി
അവരുടെ ഉടലുകളില്‍ ആസക്‌തനായി.
അറുപത്‌ ലക്ഷം ജൂതന്മാരുടെ കൂട്ടക്കൊലയില്
‍എന്റെ ആസക്‌തി നീറിപ്പടര്‍ന്നു.
ഒന്നല്ല, ഒരായിരം പെണ്‍കൂമ്പാങ്ങള്‍
അതിലെ ഓരോ പെണ്ണിനെയും ഞാന്‍ കൈലെടുത്തു.
ചത്ത ചുണ്ടുകളില്‍ ഞന്
‍എന്റെ ചുണ്ടുകള്‍ വിടര്‍ത്തി
ഉറങ്ങുന്ന യോനികളില്‍എന്റെ കാമംതെളിച്ചു...

നിങ്ങളും ഈ ചിത്രം നോക്കുന്നു
ചിത്രത്തിലെ തുടകളിലേയ്ക്കും മുലകളിലേയ്ക്കും...
ചത്തുതുറിച്ച കണ്ണുകളിലേയ്ക്കും...
നിങ്ങളും കാമാസക്‌തനാവുകയാണോ...?

നന്ന്‌,
നാമൊക്കെ തുല്യദുഖിതരാണ്‌
സ്നിഗ്‌ധമായ വാള്‍മുന
ഇത്തിരി വേദന

ഒ. വി. വിജയന്‍

2 Comments:

At 12:54 AM, Blogger ഇത്തിരിവെട്ടം|Ithiri said...

നന്നായിരിക്കുന്നു

 
At 1:12 AM, Blogger ദില്‍ബാസുരന്‍ said...

ഞാനും തുല്ല്യ ദു:ഖിതന്‍.....

അദ്ദേഹത്തിന്റെ ആ പ്രതിഭയ്ക്ക് മുന്നില്‍ നമിയ്ക്കുന്നു.

 

Post a Comment

Links to this post:

Create a Link

<< Home